2019ലെ ഇന്ത്യയിലെ മതസ്വാതന്ത്ര്യം കുത്തനെ താഴോട്ട് പോയെന്ന് അന്താരാഷ്ട്ര തലത്തില്‍ മതസ്വാതന്ത്ര്യത്തെ കുറിച്ച് നിരീക്ഷിക്കുന്നയു.എസ്.സി.ഐ.ആര്‍.എഫ്. ഇതിന് ഉത്തരവാദികളായ ഇന്ത്യയുടെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും വ്യക്തികള്‍ക്കും എതിരെ അമേരിക്കന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം എന്നും യു.എസ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.ഇന്ത്യയിലെ മതസ്വാന്ത്ര്യത്തെ കുറിച്ച് നിയമപരമായ ഇടപെടുകള്‍ നടത്താന്‍ അനുമതിയില്ലാത്ത ഒരു യു.എസ് സമിതിക്ക് ഇന്ത്യയുടെ കാര്യങ്ങളില്‍ അഭിപ്രായം പറയാനും ഇടപെടാനും അധികാരമില്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു